കിളിമാനൂർ രമാകാന്തൻ: വിശ്വസാഹിത്യത്തെ മലയാളത്തിന്​ പരിചയപ്പെടുത്തിയ എഴുത്തുകാരൻ -േഡാ. ജോർജ്​ ഒാണക്കൂർ

തിരുവനന്തപുരം: വിശ്വസാഹിത്യത്തെ മലയാളത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് കിളിമാനൂർ രമാകാന്തനെന്ന് േഡാ. ജോർജ് ഒാണക്കൂർ. ചെമ്പഴന്തി എസ്.എൻ. കോളജ് പൂർവ വിദ്യാർഥി സംഘടന 'ചെസ്ന'യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കിളിമാനൂർ രമാകാന്തൻ അനുസ്മരണവും പുരസ്കാര വിതരണവും ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. ചെസ്ന പ്രസിഡൻറ് ടി. ശരത്ചന്ദ്ര പ്രസാദ് അധ്യക്ഷതവഹിച്ചു. യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിരുന്ന കിളിമാനൂർ രമാകാന്തൻ കവിതാ പുരസ്കാരം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് രണ്ടാം വർഷ മലയാളം എം.എ വിദ്യാർഥിനി അമൃത കേരളത്തിന് (കണ്ണൂർ) ഡോ. ജോർജ് ഒാണക്കൂർ സമ്മാനിച്ചു. ഡോ. എം.ആർ. തമ്പാൻ, ഡോ. വിളക്കുടി രാജേന്ദ്രൻ, സുദർശനൻ കാർത്തികപ്പറമ്പിൽ, ചെമ്പഴന്തി എസ്.എൻ. കോളജ് പ്രൻസിപ്പൽ േഡാ. ജിത. എസ്.ആർ, അയിലം ഉണ്ണികൃഷ്ണൻ, കോവളം സുരേഷ് ചന്ദ്രകുമാർ, കിളിമാനൂർ രമാകാന്ത​െൻറ ഭാര്യ ഇന്ദിരാ രമാകാന്തൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.