വീടാക്രമണത്തിൽ ഹർത്താലും പ്രതിഷേധവും

നെയ്യാറ്റിൻകര: യു.ഡി.എഫ് നേതാവി​െൻറ വീടാക്രമണത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിമൂടിൽ യു.ഡി.എഫ് ഹർത്താലും പ്രതിഷേധവും നടത്തി. പഞ്ചായത്ത് അംഗമായിരുന്ന കെ.വി. ഷിജുവി​െൻറ വീടിനുനേരെ വെള്ളിയാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ. ഗ്രാമപഞ്ചായത്തിലെ നെല്ലിമൂട് വാർഡിൽ വെള്ളിയാഴ്ച നടന്ന ഉപെതരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപെതരഞ്ഞെടുപ്പ് നടന്നത്. ഇതി​െൻറ വിജയാഹ്ലാദപ്രകടനത്തിനിടെ ഷിജുവി​െൻറ വീടിനുനേരെ ആക്രമണം നടന്നു എന്നാരോപിച്ചായിരുന്നു ഹർത്താൽ. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം തങ്ങളുടെ പ്രവർത്തകർ അനിഷ്ടസംഭവങ്ങൾ നടത്തിയില്ലെന്നും മനഃപൂർവം പ്രവർത്തകരെ കരുവാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.