തിരുവനന്തപുരം: കണ്ണൂരിൽ 23 മുതൽ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ ശാസ്േത്രാത്സവത്തിൽ പങ്കെടുക്കുന്ന പതിനായിരത്തിലധികം കുട്ടികൾക്കും അധ്യാപകർക്കും സർക്കാർ ഖജനാവിൽനിന്ന് പണം സ്വീകരിക്കാതെ എ.കെ.എസ്.ടി.യു സ്വന്തം െചലവിൽ ഭക്ഷണം നൽകും. ഭക്ഷണ കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന എ.കെ.എസ്.ടി.യുവിന് അനുവദിച്ച എട്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് സംഘടന പൊതു വിദ്യാഭ്യാസ ഡയറക്ടറോട് അഭ്യർഥിച്ചിട്ടുണ്ട്. അധ്യാപകരിൽനിന്നുതന്നെ ആവശ്യമായ തുക സമാഹരിച്ചാണ് കണ്ണൂരിൽ സൗജന്യമായി ഭക്ഷണം വിളമ്പാൻ എ.കെ.എസ്.ടി.യു തീരുമാനിച്ചിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് ഒ.കെ. ജയകൃഷ്ണനും ജനറൽ സെക്രട്ടറി എൻ. ശ്രീകുമാറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.