ശരീഅത്ത് സംരക്ഷണ നബിദിന സന്ദേശറാലി നടന്നു

വർക്കല: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ വർക്കല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശരീഅത്ത് സംരക്ഷണ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് വിശ്വാസികൾ നിരന്ന റാലി പള്ളിക്കൽ ടൗണിൽ നിന്ന് ആരംഭിച്ച് കാട്ടുപുതുശ്ശേരി മിലാദ് നഗറിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.കെ. ഉമ്മർ മൗലവി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ വയ്യാനം ഷാജഹാൻ മന്നാനി അധ്യക്ഷത വഹിച്ചു. എം.ബി.ബി.എസിന് മെറിറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർഥിപ്രതിഭകൾക്കുള്ള ഉപഹാരങ്ങളും നിർധനർക്കുള്ള ചികിത്സാ ധനസഹായങ്ങളും മുൻ എം.എൽ.എ വർക്കല കഹാർ വിതരണം ചെയ്തു. അധ്യാപകർക്കുള്ള ധനസഹായങ്ങൾ പാവല്ല നജീബ് റഷാദിയും വിദ്യാഭ്യാസ അവാർഡുകൾ ഇ.എൻ. താജുദ്ദീനും വിതരണം ചെയ്തു. ഫൈസൽ ഖാസിമി, ഇർഷാദ് മന്നാനി, പള്ളിക്കൽ ഷാനവാസ് റഷാദി, പാലുവള്ളി അബ്ദുൽ ജബ്ബാർ മൗലവി, വേങ്ങോട് നാസിമുദ്ദീൻ മന്നാനി, കായംകുളം ഷാഫി മൗലവി, ഗ്രാമപഞ്ചായത്തംഗങ്ങളായ നാസർഖാൻ, പള്ളിക്കൽ നിസാം, അബ്ദുൽ ഹക്കിം മൗലവി, അബ്ദുൽ ഷുക്കൂർ മൗലവി, ഷാഫി നദ്വി, വർക്കല മൻസൂർ മൗലവി എന്നിവർ സംസാരിച്ചു. 'ചിലക്കൂർ മത്സ്യഗ്രാമം പദ്ധതി പുനരാരംഭിക്കണം' വർക്കല: യു.ഡി.എഫ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയ മത്സ്യഗ്രാമം പദ്ധതി പുനരാരംഭിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് വർക്കല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വർക്കല മണ്ഡലത്തിലെ ചിലക്കൂർ തീരഗ്രാമത്തെ മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുകയും ആദ്യഘട്ടത്തിൽ വികസനങ്ങൾ നടപ്പാക്കുകയും ചെയ്തിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. സംസ്ഥാനത്തൊരിടത്തും രണ്ടാംഘട്ടം ആരംഭിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ പുരോഗതിക്കും ഉന്നമനത്തിനുമായി ആവിഷ്കരിച്ച പദ്ധതി ഉടൻ പുനരാരംഭിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭപരിപാടികൾക്ക് രൂപം നൽകുമെന്നും നിയോജകമണ്ഡലം പ്രസിഡൻറ് ഷിഹാബുദ്ദീൻ, സംസ്ഥാന സമിതി അംഗം അഹദ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.