തിരുവനന്തപുരം: സർവകക്ഷിയോഗത്തെ പ്രഹസനമാക്കി ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി കാണിക്കുന്ന കടുംപിടിത്തവും അനാവശ്യ വാശിയും ആര്‍.എസ്.എസിനെ സഹായിക്കാനാനെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. മുഖ്യമന്ത്രിയുടെ മുന്‍ നിലപാട് അറിയിക്കാനായിരുന്നെങ്കില്‍ സർവകക്ഷി യോഗത്തിെൻറ ആവശ്യമില്ലായിരുന്നു. സമാധാനം പുലരേണ്ട നാളുകള്‍ കലാപ കലുഷിതമായാല്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു വര്‍ഗീയ ശക്തികള്‍ അവസരം മുതലെടുക്കും. അത് കേരളത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് തള്ളിവിടും. ഇതൊഴിവാക്കാന്‍ വ്യക്തിഗത അജണ്ട മാറ്റിെവച്ച് മുഖ്യമന്ത്രി സമവായത്തിന് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.