തിരുവനന്തപുരം: ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടത്തിന് നേരെ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന വധഭീഷണിയും ആക്രമണവും അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം നടത്തുന്ന പ്രഭാഷണം ജനങ്ങളില്‍ സ്വീകാര്യത ലഭിക്കുന്നതാണ് സംഘ്പരിവാറിനെ അസ്വസ്ഥപ്പെടുത്തുന്നത്. ഛിദ്രശക്തികള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തുന്ന സുനിലിനെ പോലുള്ളവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെ ചെറുക്കാന്‍ സാംസ്കാരിക കേരളം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.