കാട്ടാക്കട: വാഹനപരിശോധനക്കിടെ മദ്യലഹരിയിൽ പൊലീസുകാരനെ ബൈക്കിടിച്ച് പരിക്കേൽപിച്ചയാൾ അറസ്റ്റിൽ. കാട്ടാക്കട ബിവറേജസ് ഷോപ്പ് ജീവനക്കാരൻ കണ്ടല ശ്രീലതാഭവനിൽ ഗോപകുമാറിനെയാണ് (47) കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടാക്കട സ്റ്റേഷനിലെ അനിലിനാണ് കാലിന് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെ അഞ്ചുതെങ്ങിന്മൂട്ടിലായിരുന്നു സംഭവം. വാഹന പരിശോധന നടക്കുന്നതിനിടെ ഗോപകുമാർ ഓടിച്ചിരുന്ന ബൈക്കിന് അനിൽ കൈകാണിച്ചെങ്കിലും നിർത്താതെ ഇടിക്കുകയായിരുന്നു. കാലിന് നിസ്സാര പരിക്കേറ്റ അനിൽ കാട്ടാക്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെല്ലിക്ക ശേഖരിക്കുന്നതിനിടെ ആദിവാസിയെ കരടി കടിച്ചുപരിക്കേല്‍പ്പിച്ചു കാട്ടാക്കട: വനത്തിനുള്ളില്‍ നിന്ന് നെല്ലിക്ക ശേഖരിക്കുന്നതിനിടെ ആദിവാസിയെ കരടി കടിച്ചുപരിക്കേല്‍പ്പിച്ചു. കോട്ടൂര്‍ അഗസ്ത്യവനത്തിൽ മുക്കോത്തിവയല്‍ സെറ്റില്‍മെൻറിലെ ശീതങ്കന്‍ കാണിക്കാണ് (51) പരിക്കേറ്റത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച ഉച്ചക്ക് കോട്ടൂര്‍ അഗസ്ത്യവനത്തിലെ കാവിയാറിന് സമീപം വെച്ചാണ് കടിയേറ്റത്. ശരീരമാസകലം പരിക്കേറ്റ ശീതങ്കനെ രാത്രിയോടെയാണ് ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.