മാലിന്യം തള്ളൽ: നിരാഹാരസമരം ആരംഭിച്ചു

നെടുമങ്ങാട്: പനവൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്ന സംഘങ്ങൾക്കെതിരെ തെളിവ് ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിജിത്ത് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. കോൺഗ്രസ് പാർലമ​െൻററി പാർട്ടി നേതാവ് പി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാലിന്യം തള്ളുന്നവർക്കെതിരെ നടപടി എടുക്കാത്തതിനൊപ്പം ലക്ഷങ്ങൾ െചലവിട്ട് കാമറ സ്ഥാപിച്ചതിലും വ്യാപകമായ അഴിമതി നടന്നിരിക്കുകയാണെന്നും ഇതിനെതിരെ വിജിലൻസിൽ പരാതി നൽകുമെന്നും പി.കെ. രാജേന്ദ്രൻ പറഞ്ഞു. പനവൂർ ഷറഫ്, ഷാജി ഒ. പി.കെ, അസൂർ പനവൂർ, സിദ്ദീഖ് പ്രിയദർശിനി, ആസിഫ് ഷാ പനവൂർ, ആരിഫ് പനവൂർ, അസ്‌ജിദ്‌ പനവൂർ, ഹരി പേരയം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.