കൂട്ടായ്​മയിൽ 40 ഹെക്ടറിൽ കൂടി കതിരണിയും

ആറ്റിങ്ങല്‍: കൂട്ടായ പരിശ്രമത്തില്‍ 40 ഹെക്ടറില്‍ കൂടി കൃഷിയാരംഭിക്കുന്നു. ചിറയിന്‍കീഴ് സര്‍വിസ് സഹകരണ ബാങ്ക്, മില്‍കോ, പാടശേഖരസമിതി, കര്‍ഷകര്‍, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായി മേല്‍കടയ്ക്കാവൂര്‍ പഴഞ്ചിറ പാടശേഖരത്തിലാണ് കൃഷിയിറക്കുന്നത്. ഞാറ് നടീല്‍ ഉദ്ഘാടനം ബുധനാഴ്ച രാവിലെ എട്ടിന് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. സുഭാഷ് അധ്യക്ഷതവഹിക്കും. രണ്ടുവര്‍ഷമായി തരിശ്ശായിക്കിടന്ന 40 ഹെക്ടര്‍ നിലമാണ് ഉഴുതുമറിച്ച് കൃഷിക്കായി സജ്ജമാക്കിയത്. തോട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിരുന്നതിനാല്‍ പാടശേഖരത്തില്‍ നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. നീരൊഴുക്ക് പുനഃസ്ഥാപിക്കാനായി ഒന്നര കിലോമീറ്ററോളമുള്ള രണ്ട് തോട് 140 തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് ശുചീകരിച്ചു. അല്‍ ബുര്‍ഹാന്‍ സമ്മേളനം 14ന് ആറ്റിങ്ങല്‍: മണനാക്ക് പെരുംകുളം അല്‍ബുര്‍ഹാന്‍ അറബിക് കോളജി​െൻറ നേതൃത്വത്തിലുള്ള അല്‍ ബുര്‍ഹാന്‍ സമ്മേളനം 14ന് നടക്കും. രാവിലെ ഏഴിന് പതാകപ്രയാണം. ഒമ്പതിന് മുഹമ്മദ് മുസ്ലിയാര്‍ പതാക ഉയര്‍ത്തും. അബ്ദുല്‍ ഹക്കീം മൗലവി ദുആക്ക് നേതൃത്വം നല്‍കും. 10ന് മജ്‌ലിസു മദ്ഹിറസൂലിന് അബ്ദുല്‍ റഷീദ് മൗലവി നേതൃത്വം നല്‍കും. 11ന് പൂർവ വിദ്യാർഥി സംഗമം മുഹമ്മദ് സുധീര്‍ ബുര്‍ഹാനി ബാഖവി ഉദ്ഘാടനം ചെയ്യും. മുഹ്‌സിന്‍ തങ്ങള്‍ ബുര്‍ഹാനി സഖാഫി അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിന് സ്വലാത്ത് മജ്‌ലിസ് ഹാള്‍ ഉദ്ഘാടനവും സമാപന സമ്മേളനവും ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ വൈസ് പ്രസിഡൻറ് കെ.പി. അബൂബക്കര്‍ ഹസ്രത്ത് നിര്‍വഹിക്കും. ഏരൂര്‍ ശംസുദ്ദീന്‍ മദനി അധ്യക്ഷത വഹിക്കും. സനദ്ദാന സമ്മേളന പ്രഖ്യാപനം സൈനുല്ലാബ്ദീന്‍ ബാഫഖി തങ്ങളും ആറ്റിങ്ങല്‍ ഉസ്താദ് അനുസ്മരണം അബ്ദുല്‍ലത്തീഫ് മൗലവി എം.എഫ്.ബിയും നിര്‍വഹിക്കും. ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ ദുആയ്ക്ക് നേതൃത്വം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.