ചിത്രകാരൻ ഗിരീഷ് കുമാറിനെ അനുസ്മരിച്ചു

തിരുവനന്തപുരം: ചിത്രകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായിരുന്ന ഗിരീഷ് കുമാറിനെ അനുസ്മരിച്ചു. വ്യാഴാഴ്ച വൈകീട്ട് വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടന്ന ചടങ്ങിൽ സുരേഷ് കുറുപ്പ് എം.എല്‍.എ അനുസ്മരണപ്രഭാഷണം നടത്തി. തുടർന്ന് രണ്ടാം ലോകയുദ്ധകാലത്തെ കാര്‍ട്ടൂണുകളെ ആധാരമാക്കി 'പഴയ കാര്‍ട്ടൂണ്‍ പുതിയ രാഷ്ട്രീയം' എന്ന വിഷയത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ് ചീഫ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി പ്രഭാഷണം നടത്തി. ഗിരീഷ് കുമാറി​െൻറ സുഹൃത്തുക്കളാണ് അനുസ്മരണചടങ്ങ് സംഘടിപ്പിച്ചത്. അദ്ദേഹത്തി​െൻറ ഓര്‍മപുസ്തകം കെ.പി. കുമാരന്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് സനിതയുടെ ഹിന്ദുസ്ഥാനി സംഗീതസദസ്സും നടന്നു. 11 വരെ ഗിരീഷ് കുമാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.