ഗാന്ധി സ്മാരകനിധി സമരത്തിന് തൊഴിലാളി യൂനിയനുകൾ പിന്തുണ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഗാന്ധി സ്മാരക നിധിയിലെ ഭരണ സ്തംഭനാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 16 ദിവസമായി സ്മാരക നിധി ആസ്ഥാനത്ത് നടക്കുന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും അനിശ്ചിതകാല പണിമുടക്കിന് ജില്ലയിലെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തൊഴിലാളി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. സമരം രണ്ടാംഘട്ടത്തി​െൻറ ഭാഗമായി ജില്ലയിലെ വിവിധ ഖാദി സ്ഥാപനങ്ങളിലെ തൊഴിലാളികൾ വ്യാഴാഴ്ച പണിമുടക്കി പ്രകടനവും കൂട്ട ധർണയും നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഇക്‌ബാൽ, കേരള ഖാദി എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പേയാട് ശശി, ജനറൽ സെക്രട്ടറി പി. രാജേന്ദ്ര ദാസ്, ജില്ല ഖാദി വർക്കേഴ്സ് യൂനിയൻ സെക്രട്ടറി ആർ. സതീഷ് കുമാർ, ട്രഷറർ എൻ. ഹരികുമാരൻ നായർ, മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഷീല റൊസാരിയോ, ഖാദി എംപ്ലോയീസ് ഓർഗനൈസേഷൻ ഭാരവാഹികളായ എം. ശോഭ, രാഹുൽ രവി, അരുൺ ബാബു, പി. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.