തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് മൈനോറിറ്റി െഡവലപ്മെൻറ് ഫിനാന്‍സ് കോര്‍പറേഷനിലെ ബന്ധുനിയമനവിവാദവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിൽനിന്ന് ധനമന്ത്രിയുടെ ഓഫിസ് തടഞ്ഞെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. നിയമനത്തിന് ധനകാര്യവകുപ്പ് നൽകിയ അംഗീകാരം സംബന്ധിച്ച ഫയൽ പരിശോധനക്ക് നൽകണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെയാണ് ഫിറോസ് സെക്ഷൻ ഓഫിസർക്ക് അപേക്ഷ നൽകിയത്. വൈകീേട്ടാടെ ഫയൽ പരിശോധിക്കാൻ നിൽകി. എന്നാൽ, പരിശോധിക്കുന്നതിനിടെ ധനമന്ത്രിയുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി എസ്. അഭിലാഷ് സെക്ഷൻ ഓഫിസറെ ഭീഷണിപ്പെടുത്തിയതായി ഫിറോസ് ആരോപിച്ചു. നിയമനം സംബന്ധിച്ച ഫയലുകൾ നൽകേണ്ടതില്ലെന്നും കമ്പ്യൂട്ടർ ഓഫാക്കാനും അഭിലാഷ് നേരിട്ടെത്തി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തുടർന്ന് സെക്ഷൻ ഓഫിസർ ഫയലുകൾ തിരികെ വാങ്ങുകയായിരുന്നെന്ന് ഫിറോസ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.