തിരുവനന്തപുരം: കേരളത്തിെൻറ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി ആർ. ശങ്കർ ആധുനിക കേരളത്തിെൻറ ശിൽപിയും കരുത്തനായ ഭരണാധികാരിയും പ്രഗല്ഭ വാഗ്മിയും ആയിരുെന്നന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന ആർ. ശങ്കർ സ്മൃതി സംഗമവും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെന്ന നിലയിൽ വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നൽകിയ വിപ്ലവകരമായ സംഭാവനകൾ കേരളീയർക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. മൂന്നാമത് ആർ. ശങ്കർ പുരസ്കാരം മുൻ ചീഫ്സെക്രട്ടറിയും മലയാളം സർവകലാശാല വൈസ്ചാൻസലറുമായിരുന്ന കെ. ജയകുമാറിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകി . 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ആതുര ശ്രുശ്രൂഷാരംഗത്ത് മികച്ച സേവനം കാഴ്ചവെച്ച നിംസ് മെഡിസിറ്റി എം.ഡി ഫൈസൽഖാൻ, ബോംബെ ശ്രീനാരായണ മന്ദിര സമിതി ചെയർമാൻ എം.ഐ ദാമോദരൻ (ബോംബെ) എന്നിവർക്ക് പ്രത്യേക ആദരവ് നൽകി. മുൻ നിയമസഭാസ്പീക്കറും കെ.ടി.ഡി.സി ചെയർമാനുമായ എം. വിജയകുമാർ, മുൻമന്ത്രി സി. ദിവാകരൻ എം.എൽ.എ, ടി.ശരത് ചന്ദ്രപ്രസാദ് , ഡോ. എം.ആർ. തമ്പാൻ, ശൂരനാട് രാജശേഖരൻ, സി.ആർ. ജയപ്രകാശ്, മൺവിള രാധാകൃഷ്ണൻ, നെയ്യാറ്റിൻകര സനൽ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ പാളയം യുദ്ധസ്മാരകത്തിനു സമീപമുള്ള ആർ. ശങ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.