സ്വാതിതിരുനാള്‍ നൃത്തസംഗീതോത്സവത്തിന്​ തുടക്കം

തിരുവനന്തപുരം: സ്വാതിതിരുനാള്‍ സംഗീതസഭയുടെ നൃത്ത- സംഗീതോത്സവത്തിന് തുടക്കമായി. ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. ശ്രീചിത്തിരതിരുനാളി​െൻറയും സേതുപാര്‍വതി ബായിയുടെയും ജയന്തി ആഘോഷത്തി​െൻറ ഭാഗമായാണ് നൃത്ത സംഗീതോത്സവം. ആദ്യദിനം ഗോപികാവര്‍മയുടെ 'നമാമി ശങ്കരം' മോഹിനിയാട്ടം അരങ്ങേറി. ശങ്കരാചാര്യരുടെ ജീവിതകഥയെ ആസ്പദമാക്കിയായിരുന്നു നൃത്തശില്‍പം. ശങ്കരാചാര്യര്‍ക്ക് ദേവീദര്‍ശനം ലഭിച്ചനാള്‍ മുതലുള്ള ജീവിതകഥയാണ് അരങ്ങില്‍ അവതരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.