മലയിൻകീഴ്: സഞ്ചാരസ്വാതന്ത്ര്യത്തിന് അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരത്തിെൻറ ഓർമപുതുക്കി കെ.പി.എം.എസ് കാട്ടാക്കട താലൂക്ക് യൂനിയൻ. സമ്മേളനം നേമം ബ്ലോക്ക് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വിജേഷ് കുമാർ അധ്യക്ഷത വഹിച്ചു. പേയാട് മസ്ജിദ് ചീഫ് ഇമാം അമീറുല്ല അൽ കാസിം, മാധ്യമപ്രവർത്തകൻ ശിവ കൈലാസ്, കെ.പി.എം.എസ് ജില്ല സമിതിയംഗം രാധാകൃഷ്ണൻ, സെക്രട്ടറി പേയാട് ശ്രീകുമാർ, സുധാകരൻ, ദിലീപ്കുമാർ, സുഗമൻ, ഓമന, രമണി, കുമാരി, അമ്പിളി തുടങ്ങിയവർ സംസാരിച്ചു. തച്ചോട്ടുകാവിൽനിന്ന് നാട്ടുവഴികളിലൂടെ വില്ലുവണ്ടി ഘോഷയാത്രയായി പേയാട്ടേക്ക് എത്തി. വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.