ആറ്റിങ്ങല്‍: . കഴിഞ്ഞ മാസം 31ന് കാണാതായ ആറ്റിങ്ങല്‍ രാമച്ചംവിള ശിവസദനത്തില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ കിരണ്‍ കൃഷ്ണ(18)ക്ക് വേണ്ടിയാണ് അന്വേഷണം ഊർജിതമാക്കിയത്. രാത്രി 12ഒാടെ വീട്ടില്‍നിന്ന് ബൈക്കുമായി പോയ കിരണ്‍ കൃഷ്ണ പിന്നീട് തിരിച്ചെത്തിയിരുന്നില്ല. കിരണിനെ കാണ്‍മാനില്ലെന്ന് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം സംശയത്തിെൻറ അടിസ്ഥാനത്തില്‍ വാമനപുരം നദിയില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷിക്കുന്നുണ്ട്. ഡി.എന്‍.എ ടെസ്റ്റ് ഫലം വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം പൊലീസ് കിരണിെൻറ ബൈക്ക് കണ്ടെത്തിയിരുന്നു. ഗുരുനാഗപ്പന്‍കാവ് സ്വദേശി ബിനുവില്‍ നിന്നാണ് ബൈക്ക് കണ്ടെടുത്തത്. പൊലീസ് പൂവന്‍പാറ പാലത്തിലെ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ബിനു പൂവന്‍പാറ പാലത്തിന്ന് സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ബിനുവിനെ ചോദ്യംചെയ്തപ്പോള്‍ ബൈക്കിരുന്ന സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തു. ഇവിടെനിന്നും അകലെയല്ലാതെയാണ് കഴിഞ്ഞമൂന്നിന് അജ്ഞാത പുരുഷെൻറ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം അഴുകിയതിനാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു. ഡി.എന്‍.എ ടെസ്റ്റ് ഫലം രണ്ട് ദിവസത്തിനുള്ളില്‍ അറിയാന്‍ കഴിയുമെന്നും പൊലീസ് അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക് ആറ്റിങ്ങല്‍: കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്. മാമം പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. കാട്ടാക്കടയില്‍ നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന ബസും നിലമേല്‍ നിന്നും വന്ന ബസുമാണ് കൂട്ടിയിട്ടത്. ആറ്റിങ്ങല്‍ ട്രാഫിക് എസ്.ഐ ജയേന്ദ്രെൻറ നേതൃത്വത്തിൽ പരിക്കേറ്റവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.