ആറ്റിങ്ങൽ: വിജയിയുടെ കൂറ്റൻ കട്ട്ഔട്ട് തകർന്നുവീണ് അപകടം ഒഴിവായി. അദ്ദേഹത്തിെൻറ സിനിമയായ 'സർക്കാറി'െൻറ റിലീസിനോടനുബന്ധിച്ച് ആറ്റിങ്ങൽ ഗംഗ തിയറ്ററിന് മുന്നിൽ ഉയർത്തിയിരുന്ന അമ്പതടിയിലേറെ ഉയരമുള്ള കട്ട്ഔട്ടാണ് തകർന്നു തിയറ്റർ കോമ്പൗണ്ടിനുള്ളിലേക്ക് പതിച്ചത്. ഷോ നടക്കുന്ന സമയം ആയിരുന്നതിനാൽ ആളപായം ഉണ്ടായില്ല. കട്ടൗട്ട് വീണതോടെ ഉള്ളിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ തകർന്നു. ദേശീയപാതയിലേക്ക് മറിഞ്ഞിരുന്നെങ്കില്‍ വന്‍ അപകടം ഉണ്ടാകുമായിരുന്നു. ആറ്റിങ്ങൽ പൊലീസ് ബോർഡ് ഉയർത്തിയവർക്കെതിരെ കേസെടുക്കുമെന്നറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.