വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്​റ്റിൽ

വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കടയ്ക്കൽ ചിതറ, മാങ്കോട് മൈലോട്ടുകോണം സ്വദേശി ഗിരീഷ് (29) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ ശേഷം പ്രതിയുടെ വീട്ടിൽ െവച്ചും അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ െവച്ചും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം അയിരൂർ എസ്.ഐ സജീവ് .ഡി, എ.എസ്.ഐമാരായ അജയകുമാർ, ജയരാജൻ പൊലീസുകാരായ ബൈജു, സിബി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബസി​െൻറ ടയർ കയറി വിദ്യാർഥിയുടെ കാലിന് പരിക്ക് ആറ്റിങ്ങല്‍: വിദ്യാർഥിനിയുടെ കാലില്‍കൂടി ബസ് കയറിയിറങ്ങി. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ബസ്സ്റ്റാൻഡില്‍ ചൊവ്വാഴ്ച രാവിലെ 9.45 ഒാടെയായിരുന്നു അപകടം. ചെമ്പഴന്തി കോളജിലെ രണ്ടാം വര്‍ഷ ബി.എ വിദ്യാർഥിനിയായ ചെറുന്നിയൂര്‍ സ്വദേശി യാദുവിനാണ് (20) പരിക്കേറ്റത്. ഉടനെ ആറ്റിങ്ങല്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങല്‍ മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് സുധീര്‍ എന്ന ബസാണ് അപകടം വരുത്തിയത്. കോളജില്‍ പോകാനെത്തിയ വിദ്യാർഥിനിയുടെ കാലിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. അമിത വേഗത്തില്‍ സ്റ്റാൻഡിലേക്ക് കയറിയ ബസ് കുട്ടികള്‍ നില്‍ക്കുന്ന ഭാഗം ചേര്‍ത്ത് ഓടിച്ചതാണ് അപകട കാരണം. സംഭവം നടന്നയുടന്‍ കണ്ടക്ടറും ഡ്രൈവറും ഓടി രക്ഷപ്പെട്ടു. ട്രാഫിക് എസ്.ഐ ജയേന്ദ്രന്‍ ബസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.