ക്ഷേത്രവരുമാനം തകർത്താലും പൂജാരിമാരുടെ ​ശമ്പളം മുടങ്ങില്ലെന്ന്​ മുഖ്യമന്ത്രിയുടെ ഉറപ്പ്​

കോഴിക്കോട്: കാണിക്കയിടാതെ സംസ്ഥാനത്തെ ചെറിയ ക്ഷേത്രങ്ങളുടെ വരുമാനം തകർക്കാൻ സംഘ്പരിവാർ ശ്രമിച്ചാൽ ക്ഷേത്രപൂജാരിമാരുടെയും ജീവനക്കാരുടെയും ശമ്പളത്തിന് തടസ്സം വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലങ്ങളുടെ വരുമാനം മുടക്കാൻ പുറപ്പെടുകയാണ് ചിലർ. ഇതിൽ പൂജാരിമാർക്കും മറ്റും ആശങ്ക വേണ്ട. നോട്ട് നിരോധനത്തി​െൻറ കാലത്ത് സഹകരണ സ്ഥാപനങ്ങളെ സംരക്ഷിച്ചതുപോലെ ഇത്തരം ക്ഷേത്രങ്ങളിലെ ജീവനക്കാരെയും സംരക്ഷിക്കുെമന്ന് എൽ.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ മുഖ്യമന്ത്രി പറഞ്ഞു. 1987-88 കാലത്ത് ഗുരുവായൂരിൽ ആർ.എസ്.എസ് പ്രത്യേക ഭണ്ഡാരം വെച്ചിട്ട് അവസാനം പൊളിച്ച്െകാണ്ടുപോവുകയായിരുന്നുവെന്നും പിണറായി പറഞ്ഞു. 1991ന് മുമ്പ് സ്ത്രീകൾ ശബരിലയിൽ പോകാറുണ്ടായിരുന്നുവെന്നും ഇത് കുമ്മനം രാജശേഖരൻ തന്ത്രിക്ക് അയച്ച കത്തിൽ പരാമർശിക്കുന്നുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. 1991 ഏപ്രിൽ അഞ്ചിന് വന്ന ഹൈകോടതി വിധിക്ക് അനുസരിച്ചാണ് പിന്നീട് വന്ന സർക്കാറുകൾ പ്രവർത്തിച്ചത്. സുപ്രീംകോടതി വിധി വന്നപ്പോഴും സർക്കാർ മാനിക്കുകയായിരുന്നു. രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ വർഗീയ സംഘർഷമുണ്ടാക്കാനാണ് ആർ.എസ്.എസ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതലക്കുളം മൈതാനിയിലെ യോഗത്തിൽ സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, മാത്യു. ടി. തോമസ്, എം.പിമാരായ ബിനോയ് വിശ്വം, എം.പി. വീരേന്ദ്രകുമാർ, എം.എൽ.എമാരായ എ. പ്രദീപ് കുമാർ, വി.കെ.സി. മമ്മദ്കോയ, സി.കെ. നാണു, കെ. ദാസൻ, ഇ.കെ. വിജയൻ, പുരുഷൻ കടലുണ്ടി, പി.ടി.എ. റഹീം, വിവിധ കക്ഷിനേതാക്കളായ സത്യൻ മൊകേരി, മനയത്ത് ചന്ദ്രൻ, എൻ.കെ. അബ്ദുൽ അസീസ്, കെ. േലാഹ്യ, മനയത്ത് ചന്ദ്രൻ, എ.ടി. രാജു, സുരേഷ് കൂടത്താങ്കണ്ടി, എ.ടി. രാജു, സി.പി. ഹമീദ്, പി.ടി. ഹമീദ്, നജീബ് പാലക്കണ്ടി എന്നിവർ സംബന്ധിച്ചു. സി.പി.െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ സ്വാഗതവും എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.