ആറ്റിങ്ങല്‍: വിദ്യാഭ്യാസ ഉപജില്ലയിലെ 79 വിദ്യാലയങ്ങളിലും നടപ്പാക്കാന്‍ തയാറാക്കിയ മാസ്റ്റര്‍പ്ലാനുകളുടെ ഉദ്ഘാടനം ആറ്റിങ്ങല്‍ ടൗണ്‍ യു.പി.എസില്‍ ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഇയാസ്, ബി.പി.ഒ പി. സജി, പ്രധാനാധ്യാപകന്‍ വി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഖണ്‌ഡനാമ ജപയജ്ഞം ആരംഭിച്ചു ആറ്റിങ്ങല്‍: ശബരിമല കർമസമിതിയുടെ നേതൃത്വത്തില്‍ കച്ചേരിനടയില്‍ 28 മണിക്കൂര്‍ അഖണ്‌ഡനാമ ജപയജ്ഞം ആരംഭിച്ചു. ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി അഴൂര്‍ ജയന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി, മണ്ഡലം പ്രസിഡൻറ് മണമ്പൂര്‍ ദിലീപ്, ചിറയിന്‍കീഴ് മണ്ഡലം പ്രസിഡൻറ് സാബു, ഒറ്റൂര്‍ മോഹന്‍ദാസ്, അജിത്ത് പ്രസാദ്, രാജേഷ് മാധവൻ, ശിവന്‍പിള്ള, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.