കെ.പി.സി.സി വിചാർ വിഭാഗ് സെമിനാർ സംഘടിപ്പിച്ചു

വർക്കല: കെ.പി.സി.സി വിചാർ വിഭാഗ് വർക്കല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. അടൂർ പ്രകാശ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'വിശ്വാസം, ഭരണഘടന, സാമൂഹികസ്ഥിതി എന്ന വിഷയത്തിലായിരുന്നു സെമിനാർ. മുൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ, മുൻ എം.എൽ.എ വർക്കല കഹാർ, റിട്ട. ജില്ല ജഡ്ജി എം. രാജേന്ദ്രൻനായർ, ഡോ. അജയൻ പനയറ, കെ.ആർ. അനിൽകുമാർ., ബി. ധനപാലൻ, ബി. ഷാലി, പി. വിജയൻ, കെ. രഘുനാഥൻ, എം.എം. താഹ, വിനോദ്സെൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് താലൂക്ക് യൂനിയൻ വൈസ് പ്രസിഡൻറ് ജി. ഹരിദാസൻ നായർ മോഡറേറ്ററായിരുന്നു. വിചാർ വിഭാഗ് നിയോജകമണ്ഡലം ചെയർമാൻ നിയാസ് എ. സലാം സ്വാഗതവും കോൺഗ്രസ് ശിവഗിരി മണ്ഡലം പ്രസിഡൻറ് ജോയി നന്ദിയും പറഞ്ഞു. വെട്ടൂർ സദാശിവൻ പുരസ്കാരം ആർ. സുഭാഷിന് സമ്മാനിക്കും വർക്കല: കമ്യൂണിസ്റ്റ് നേതാവ് വെട്ടൂർ സദാശിവ​െൻറ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ വെട്ടൂർ സദാശിവൻ പുരസ്കാരത്തിന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. സുഭാഷിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. 15,555 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ജയപ്രകാശ്, കെ.എം. ലാജി, എമിലി സദാശിവൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. 18ന് വർക്കല ക്ലബ് ഹാളിൽ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പുരസ്കാരം സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.