എൻ.എസ്​.എസ്​ കരയോഗമന്ദിരം ആക്രമണം: പ്രതികളെക്കുറിച്ച്​ സൂചന ലഭിച്ചതായി പൊലീസ്​

തിരുവനന്തപുരം: മേലാേങ്കാട് എൻ.എസ്.എസ് കരയോഗം ഒാഫിസ് ആക്രമിച്ച സംഭവത്തിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കരമനയിലെ ഒരു ഫ്ലവർഷോപ്പിൽനിന്നാണ് ആക്രമികൾ ഒാഫിസിന് മുന്നിൽ െവച്ച റീത്ത് വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം രാത്രി 10ഒാടെ രണ്ടുപേർ എത്തിയാണ് റീത്ത് വാങ്ങിയതെന്നും ഇൗ രണ്ട് ചെറുപ്പക്കാരുടെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അറിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇൗ സംഭവത്തിൽ ഇതുവരെ പത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തു. അവരിൽനിന്ന് പ്രതികളിലേക്ക് എത്തുന്ന തെളിവുകളൊന്നും ലഭിച്ചില്ല. മേലാേങ്കാടിന് സമീപത്തെ പൂക്കടകളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.