തിരുവനന്തപുരം: നഗരസഭ ജീവനക്കാരനും കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയെൻറ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന നാരായണൻനായരുടെ ആറാമത് രക്തസാക്ഷിത്വ ദിനം സംസ്ഥാനത്തൊട്ടാകെയുള്ള നഗരസഭകളിൽ ആചരിച്ചു. നഗരസഭകളിലെ ജീവനക്കാർ ബാഡ്ജ് ധരിച്ച് രാവിലെ 10ന് നാരായണൻ നായരുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. ജില്ലയിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, നെടുമങ്ങാട്, വർക്കല എന്നീ നഗരസഭകളിൽ പരിപാടി സംഘടിപ്പിച്ചു. രാവിലെ 10ന് നടന്ന ജില്ലതല അനുസ്മരണ പരിപാടി കർഷകസംഘം ജില്ല സെക്രട്ടറി കെ.സി. വിക്രമൻ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് നഗരസഭയിൽ സി.ഐ.ടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. സുനിൽകുമാർ വർഗീയ വിരുദ്ധ പ്രഭാഷണം നടത്തി. മേയർ വി.കെ. പ്രശാന്ത്, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി വി. സുരേഷ്കുമാർ, സംസ്ഥാന പ്രസിഡൻറ് പി. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡൻറ് എ.ബി. വിജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.എസ്. മിനു, ശോഭനകുമാരി, ജില്ല സെക്രട്ടറി എം. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.