ബാലമന്ദിരത്തിലെ കുരുന്നുകള്‍ക്ക് ദീപാവലി മധുരവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ദീപാവലിത്തലേന്ന് പൂജപ്പുര സര്‍ക്കാര്‍ ബാലമന്ദിരത്തിലെ കുരുന്നുകള്‍ക്ക് ആശംസകളും മധുരവുമായി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടിയും നൽകി. സര്‍ക്കാര്‍ നൽകുന്ന വിദ്യാഭ്യാസം കൃത്യമായി ഉപയോഗിച്ചാല്‍ ഉന്നതസ്ഥാനങ്ങളിലെത്താന്‍ ബാലമന്ദിരത്തിലെ കുട്ടികള്‍ക്കും കഴിയുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗ്രാമീണമായ കര്‍ഷക പശ്ചാത്തലത്തില്‍നിന്നാണ് താന്‍ രാജ്യത്തെ പരമോന്നത പദവിയില്‍ എത്തിയത്. ദീപാവലി ദിവസം പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അന്തേവാസികള്‍ക്ക് നല്‍കാന്‍ 15,000 രൂപ ഗവര്‍ണര്‍ മന്ദിരം സൂപ്രണ്ടിന് കൈമാറി. വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ 66 കുട്ടികളാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.