കോളജ്​ ലൈബ്രറികളിൽ തിരക്കിട്ട്​ ഇ​േൻറൺസിനെ നിയമിക്കുന്നു

തിരുവനന്തപുരം: കോമൺപൂൾ ലൈബ്രേറിയൻ തസ്തികയിൽ നിയമനത്തിനായി പി.എസ്.സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതിനിടെ സർക്കാർ കോളജുകളിൽ താൽക്കാലികാടിസ്ഥാനത്തിൽ 150ഒാളം ലൈബ്രറി ഇേൻറൺസിനെ നിയമിക്കാനുള്ള നീക്കം വിവാദത്തിൽ. തേഡ് ഗ്രേഡ് ലൈബ്രേറിയൻമാരുടെ തസ്തികകൾ വെട്ടിക്കുറച്ച ശേഷമാണ് ഈ നടപടിയെന്നാണ് ആരോപണം. കോളജ് വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള 74 സർക്കാർ കോളജുകളിൽ രണ്ടുപേർ വീതം എന്ന നിലയിലാണ് ബി.എൽ.െഎ.എസ്സി യോഗ്യതയുള്ളവരെ നിയമിക്കുന്നത്. എംപ്ലോയ്‌മ​െൻറ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി ഇഷ്ടക്കാർക്ക് ജോലി തരപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ആരോപണമുയർന്നിട്ടുണ്ട്. കോമൺപൂൾ ലൈബ്രേറിയൻമാരുടെ ചുരുക്കപ്പട്ടിക അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതി​െൻറ തുടർനടപടികളുമായി പി.എസ്.സി മുന്നോട്ടുപോകുമ്പോഴുള്ള തിരക്കിട്ട നിയമനനീക്കത്തിൽ ലിസ്റ്റിലുള്ളവരും ആശങ്കയിലാണ്. യു.ജി.സിയുടെ ലൈബ്രറി നവീകരണ ഫണ്ട് ഉപയോഗിച്ചാണ് ഇേൻൺസിനെ നിയമിക്കുന്നത്. ഒരാൾക്ക് 12,000 രൂപ എന്ന രീതിയിൽ മൊത്തം 275 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചത്. ഇതിനായി കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. സർക്കാർ ആർട്സ് ആൻഡ് സയൻസ്, ട്രെയിനിങ്, മ്യൂസിക്, ഫിസിക്കൽ എജുക്കേഷൻ, ലോ എന്നീ ഗണത്തിൽ 74 കോളജുകളാണ് കോളജ് വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ളത്. നവംബർ 11ന് മുമ്പ് കോളജ്തലത്തിൽ പ്രിൻസിപ്പൽമാർ അഭിമുഖം മാത്രം നടത്തി നിയമനം പൂർത്തീകരിക്കാനാണ് ഉത്തരവ്. 10 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കോമൺപൂൾ ലൈബ്രേറിയൻമാരുടെ ചുരുക്കപ്പട്ടിക അടുത്തിടെ പ്രസിദ്ധീകരിച്ചത്. സർവിസിലുള്ള തസ്തികമാറ്റക്കാർ ഉൾപ്പെടെ നാനൂറോളം പേരാണ് ചുരുക്കപ്പട്ടികയിലുള്ളത്. ഇവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വൈകിക്കുന്നതിനുമുന്നോടിയാണ് തിരക്കിട്ട നിയമനനീക്കമെന്ന് ആക്ഷേപമുണ്ട്. കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് ഉദ്യോഗാർഥികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.