ഹരിത കാമ്പസ് ശിൽപശാല നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐകളും ഹരിത കേരള മിഷനുമായി ചേര്‍ന്ന് ഹരിത സ്ഥാപനങ്ങളാക്കുന്നതി​െൻറ ഭാഗമായി വ്യവസായിക പരിശീലനവകുപ്പ് സംഘടിപ്പിക്കുന്ന മേഖലതല ശിൽപശാലകള്‍ക്ക് ബുധനാഴ്ച തുടക്കം. തിരുവനന്തപുരത്തും തൃശൂരുമാണ് ശിൽപശാലകള്‍ സംഘടിപ്പിക്കുക. തിരുവനന്തപുരം നാലാഞ്ചിറയിലുള്ള മാർ ഗ്രിഗോറിേയാസ് റിന്യൂവല്‍ സ​െൻററില്‍ രാവിലെ 10ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ പ്രഗല്ഭര്‍ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.