പടക്കം പൊട്ടിക്കല്‍: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ദീപാവലി ദിവസം പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയിലെ നിര്‍ദേശം നടപ്പാക്കുന്നതിന് തുടര്‍നടപടി സ്വീകരിക്കാന്‍ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി. പൊലീസ് മേധാവി, ലാൻഡ് റവന്യൂ കമീഷണര്‍, കലക്ടര്‍മാര്‍, ഫയര്‍ ആൻഡ് െറസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍, മലിനീകരണ നിയന്ത്രണബോര്‍ഡ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം. നിശ്ചിത സ്ഥലങ്ങളിലും സമയങ്ങളിലും മാത്രമേ പടക്കം പൊട്ടിക്കാവൂ എന്നാണ് സുപ്രീംകോടതി നിര്‍ദേശം. നിരോധിത പടക്കങ്ങള്‍ ഉപയോഗിക്കരുത്. ദീപാവലി ദിവസത്തിലും ഗുര്‍പുരബ് ഉള്‍പ്പെടെ ആഘോഷദിവസങ്ങളിലും രാത്രി എട്ടുമുതല്‍ 10 വരെയേ പടക്കം പൊട്ടിക്കാവൂ. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളോടനുബന്ധിച്ച് രാത്രി 11.55 മുതല്‍ 12.30 വരെയേ പടക്കം ഉപയോഗിക്കാന്‍ സുപ്രീംകോടതി അനുമതിയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.