മാർച്ചും ധർണയും നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒാേട്ടാ-ടാക്സി യാത്രനിരക്ക് വർധിപ്പിച്ച് ഉത്തരവ് ഇറക്കുന്നതിനുണ്ടാകുന്ന കാലതാമസത്തിൽ പ്രതിഷേധിച്ച് സി.െഎ.ടി.യു, എ.െഎ.ടി.യു.സി, െഎ.എൻ.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, കെ.ടി.യു.സി, ടി.യു.സി.െഎ സംഘടനകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഒാേട്ടാ-ടാക്സി തൊഴിലാളികൾ സെക്രേട്ടറിയറ്റ് . എ.െഎ.ടി.യു.സി നേതാവ് പട്ടം ശശിധരൻ അധ്യക്ഷതവഹിച്ചു. പ്രതിഷേധ യോഗം സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒാേട്ടാ -ടാക്സി നിരക്ക് വർധന നീട്ടിക്കൊണ്ടുപോകുന്ന സർക്കാർ നടപടി അപലപനീയമാണെന്നും ഒാേട്ടാ -ടാക്സി രംഗത്തെ തൊഴിലാളികളെ അനിശ്ചികാല പണിമുടക്കിലേക്ക് തള്ളിവിടുന്ന ട്രാൻസ്പോർട്ട് വകുപ്പി​െൻറ അടക്കമുള്ള നിലപാടിൽ മാറ്റംവേണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. സംയുക്ത സമരസമിതി നേതാക്കളായ കെ.എസ്. സുനിൽകുമാർ, വി.ആർ. പ്രതാപൻ, നാലാഞ്ചിറ ഹരി, വെട്ടുറോഡ് സലാം, എസ്. ഗോപൻ, കവടിയാർ ധർമൻ, ഡി.പി. ദാസൻ,പരുത്തിക്കുഴി അഷറഫ് എന്നിവർ സംസാരിച്ചു. കെ. ജയമോഹനൻ, മൈക്കിൾ ബാസ്റ്റ്യൻ, വട്ടപ്പാറ സതീശൻ, എം. മുരളീധരൻ, എസ്. സുനിൽകുമാർ, വി. അജികുമാർ, കുന്നുകുഴി ശ്യാമളൻ, സി. സുനിൽകുമാർ, ശിവൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.