കോവളം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജമെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയിലെ രണ്ടാം വർഷ വിദ്യാർഥി പശ്ചിമബംഗാൾ സ്വദേശി സ്വർണേന്ദു മുഖർജി ആത്മഹത്യ ചെയ്ത സംഭവം നിർഭാഗ്യകരമെന്ന് കേരള സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം. ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. തിങ്കളാഴ്ച വൈകീട്ടോടെ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ യുവജന കമീഷൻ ചെയർമാനും അംഗങ്ങളും പ്രിൻസിപ്പൽ എൽ.വി കുമാറിനോടും വിദ്യാർഥികളോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നവംബർ രണ്ടിനാണ് അറ്റൻഡൻസ് കുറവായതിനാൽ പരീക്ഷയെഴുതാൻ കഴിയില്ലെന്നറിഞ്ഞ് സ്വർണേന്ദു മുഖർജി താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. സംഭവത്തെക്കുറിച്ച് സംസ്ഥാന യുവജന കമീഷൻ സ്വമേധയാ കേസെടുത്ത് ജില്ല പൊലീസ് മേധാവി, കോളജ് പ്രിൻസിപ്പൽ എന്നിവരിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ കൗൺസലിങ്ങിന് ആെള നിയോഗിച്ചിട്ടുണ്ടെങ്കിലും പരാതിപരിഹാര സെൽ പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലായതായും ചിന്താ ജെറോം പറഞ്ഞു. കമീഷൻ അംഗം ദീപു രാധാകൃഷ്ണൻ, സെക്രട്ടറി ഡി. സന്തോഷ്കുമാർ, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ സീന എ.എൻ, അസിസ്റ്റൻറ് വൃന്ദ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.