പാങ്ങോട്: . പദ്ധതി ഉദ്ഘാടനം പാങ്ങോട് പൊലീസ് സ്റ്റേഷൻ വളപ്പിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടന്നു. സർക്കാറിെൻറ സാമ്പത്തികസഹായമില്ലാതെയാണ് പാങ്ങോട് പൊലീസും ജനകീയ കമ്മിറ്റിയും ചേർന്ന് എട്ടു ലക്ഷം രൂപയോളം െചലവഴിച്ച് സി.സി.ടി.വി സ്ഥാപിച്ചത്. പാങ്ങോട് എസ്. വളവ് മുതൽ അയിരുമുക്കുവരെയും പാങ്ങോട് ബസ് സ്റ്റാൻഡ് മാർക്കറ്റ് എന്നീ സ്ഥലങ്ങളും ഇനി മുതൽ കാമറയുടെ നിരീക്ഷണത്തിലായിരിക്കും. ഓരോ ജങ്ഷനിലും പതിമൂന്ന് കാമറകൾ വീതം സ്ഥാപിച്ചിട്ടുണ്ട്. മോണിറ്റർ പാങ്ങോട് പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. വ്യാപാരികൾ, ടാക്സി തൊഴിലാളികൾ, നാട്ടുകാർ, രാഷ്ട്രീയപ്രവർത്തകർ എന്നിവർ ചേർന്നാണ് ജനകീയ കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് എസ്. ഗീത അധ്യക്ഷത വഹിച്ചു. ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പൊലീസ് മേധാവി പി. അശോക് കുമാർ, ഡിവൈ.എസ്.പി പി. അനിൽ കുമാർ, സി.ഐ ആർ. വിജയൻ, ജില്ല പഞ്ചായത്ത് അംഗം എസ്.എം. റാസി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.