പക്ഷിശല്യത്തെക്കുറിച്ച് പഠിക്കാന്‍ തീരുമാനം

ശംഖുംമുഖം: തിരുവനന്തപുരം രാജ്യാന്തര വിമാനത്തവളത്തില്‍ വിമാനങ്ങള്‍ക്ക് ഭീഷണിയാകുന്ന പക്ഷിശല്യത്തെക്കുറിച് ച് പഠിക്കാൻ പ്രത്യേക കണ്‍സൾട്ടന്‍സിയെ നിയമിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരുവര്‍ഷം നീളുന്ന പഠനമാകും നടത്തുക. വിശദമായ പരിഹാരമാർഗങ്ങളും കാരണങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ടാണ് എയര്‍പോര്‍ട്ട് അതോറിറ്റി പ്രതിക്ഷിക്കുന്നത്. 20,000 വിമാനനീക്കങ്ങള്‍ നടക്കുമ്പോള്‍ ഒറ്റ പക്ഷിയിടി മാത്രം അനുവദനീയമായ തിരുവനന്തപുരത്ത് ഒരുമാസത്തിനുള്ളില്‍ അഞ്ചിലധികം വിമാനങ്ങളില്‍ പക്ഷിയിടിച്ചു. തുടർന്നാണ് പഠനത്തിന് നടപടിയെടുത്തത്. വിമാനത്താവളത്തില്‍ പക്ഷിയിടി ഒഴിവാക്കാന്‍ നേരേത്ത ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയും നഗരസഭയും ഒന്നിച്ച് കൈകോര്‍ക്കാനും വിമാനത്താവളപരിസരത്ത് മാലിന്യം ഉണ്ടാകാതിരിക്കാനുള്ള ശ്വാശ്വതപരിഹാരപദ്ധതികള്‍ തയാറാക്കാനും തീരുമാനിച്ചിരുന്നു. ഇതി​െൻറ ഭാഗമായി സുലൈമാന്‍ തെരുവില്‍ എയ്റോബിന്നുകളും വള്ളക്കടവില്‍ വിമാനത്താവളമതിലിനോട് ചേര്‍ന്ന് കുട്ടികളുടെ പാര്‍ക്കും നിർമിച്ചു. എന്നിട്ടും ഫലം കണ്ടില്ല. വിമാനത്താവളപരിസരത്ത് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ രാത്രി എയര്‍പോര്‍ട്ടിന് ചുറ്റുമുള്ള റോഡുകളില്‍ നഗരസഭയുടെ നൈറ്റ്സ്ക്വാഡ് പ്രവര്‍ത്തിക്കുന്നതിനോടൊപ്പം പൊലീസി​െൻറ നിരീക്ഷണം ശക്തമാക്കാനും അധികാരികള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി നേരേത്ത നിയമസഭയെ അറിയിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ഇത്തരം മാലിന്യം ഭക്ഷിക്കാനെത്തുന്ന പക്ഷികളാണ് വിമാനങ്ങളുടെ ചിറകില്‍ ഇടിക്കുന്നത്. ഇതുമൂലം വിമാനകമ്പനികള്‍ക്ക് വൻ സാമ്പത്തികബാധ്യതയും യാത്രകള്‍ റദ്ദാക്കേണ്ട സാഹചര്യവുമാണ് പലപ്പോഴും. പക്ഷിയിടി വിദേശപൈലറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ ഒൗദ്യോഗികമാകൂ. അല്ലാത്തവയെല്ലാം പലപ്പോഴും രേഖകളില്ലാതെ ഒതുക്കപ്പെടുകയാണ് പതിവ്. പടം ക്യാപ്ഷന്‍: റണ്‍വേയില്‍ പക്ഷികള്‍ DSCN1968.JPG DSCN1973.JPG
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.