കിളിമാനൂർ ഉപജില്ല കലോത്സവം 22 മുതൽ

കിളിമാനൂർ: കിളിമാനൂർ ഉപജില്ല കലോത്സവം നവംബർ 22, 23 തീയതികളിൽ കൊടുവഴന്നൂർ ഗവ. എച്ച്.എസ്.എസിൽ നടക്കും. അഞ്ച് വേദികളിലായി 700ഓളം കുട്ടികൾ മാറ്റുരക്കും. എൽ.പി, യു.പി തല മത്സരങ്ങൾ ഒഴിവാക്കി എച്ച്.എസ്, എച്ച്‌.എസ്‌.എസ് വിഭാഗങ്ങളിലായി 216 ഇനങ്ങളിലാണ് മത്സരം. രചനമത്സരങ്ങൾ നവംബർ എട്ടിന് ന് കിളിമാനൂർ ടൗൺ യു.പി.എസിൽ നടക്കും. കൊടുവഴന്നൂർ സ്കൂളിൽ കൂടിയ ജനപ്രതിനിധികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും യോഗത്തിൽ പുളിമാത്ത് പഞ്ചായത്ത് പ്രസിഡൻറ് ബി. വിഷ്ണു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. സുരേഷ്‌കുമാർ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി. രാജു, ബി.പി.ഒ എം.എസ്. സുരേഷ് ബാബു, മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ബാലചന്ദ്രൻ, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സിന്ധു, പുളിമാത്ത് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ബിനു, ബി.എൻ. ജയകുമാർ, ശ്രീകല, വി. സോമൻ, ബാലചന്ദ്രൻ എം.എ, പ്രഥമാധ്യാപിക ന‌ുജ‌ുമ, പി.ടി.എ പ്രസിഡൻറ് കെ. സുരേന്ദ്രൻ, എൻ. സലിൽ എന്നിവർ സംസാരിച്ചു. കലോത്സവ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.