കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കും. വിവിധതരം പ്ലാസ്റ്റിക്കുകൾ, കുപ്പികൾ, കുപ്പിച്ചില്ലുകൾ, മരുന്നിെൻറ സ്ലിപ്പുകൾ, കവറുകൾ, പേസ്റ്റുകളുടെ ട്യൂബുകൾ, ഫ്യൂസായ ബൾബ്, ട്യൂബുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, കീടനാശിനികളുടെ കുപ്പി, ഇ-മെറ്റീരിയൽ, ലെതർ വസ്തുക്കൾ എന്നിവയാണ് ശേഖരിക്കുന്നത്. ഇവ ശേഖരിക്കുന്ന തൊഴിലാളികൾക്കുള്ള യൂനിഫോം, കൈയുറ, തിരിച്ചറിയിൽ കാർഡ് എന്നിവയുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സിന്ധു നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലാലി അധ്യക്ഷത വഹിച്ചു. കർമസേനയുടെ പ്രവർത്തനങ്ങൾ ജില്ല ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ എം. സത്യശീലൻ വിശദീകരിച്ചു. വൈസ് പ്രസിഡൻറ് കെ. രാജേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ജലജ, റാഹില, ഷിബു എന്നിവർ സംസാരിച്ചു. ഹരിത ശുചിത്വം-മാലിന്യ സംസ്ക്കരണം, ജല സംരക്ഷണം എന്നിവയിൽ വർക്കിങ് ഗ്രൂപ് വൈസ് ചെയർമാൻ എ. ഗണേശൻ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പ്രവിത നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.