വീട് കത്തിനശിച്ചു

കിളിമാനൂർ: വീടിന് തീപിടിച്ച് വീട്ടുപകരണങ്ങളും രേഖകളും കത്തിനശിച്ചു. മുളയ്ക്കലത്തുകാവ് ആരൂർ ജിഷ്ണുഭവനിൽ ദീപുവി​െൻറ വീടാണ് തീപിടിച്ചത്. രണ്ടുമുറി വീടി​െൻറ ആസ്ബറ്റോസ് മേഞ്ഞ മേൽക്കൂരയടക്കം അഗ്നിക്കിരയായി. ഈ സമയം ദീപുവും കുടുംബവും പുറത്തുപോയിരുന്നു. മേൽകൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിത്തെറിച്ച ശബ്ദം കേട്ടാണ് അയൽവാസികൾ തീപിടിത്തമുണ്ടായ വിവരമറിയുന്നത്. ഉപജീവനമാർഗമായ ഓട്ടോ ടെസ്റ്റ് ചെയ്യാൻ പണയംെവച്ച് സ്വരൂപിച്ച 55000 രൂപ, ഓട്ടോ, ബൈക്ക്, ടി.വി, ഫാൻ, കട്ടിൽ, മേശ, കസേരകൾ, തയ്യൽ മെഷീൻ, വാതിൽ, ജനൽ, വസ്ത്രങ്ങൾ, ആധാരം, രജിസ്ട്രേഷൻ രേഖകൾ, എന്നിവ പൂർണമായി നശിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമെന്ന് സംശയിക്കുന്നു. ലൈഫ് ഭവന പദ്ധതി പട്ടികയിൽ ഒന്നാംപേരുകാരനായി ദീപുവി​െൻറ കുടുംബം സ്ഥാനംനേടിയിട്ടുണ്ടെങ്കിലും റേഷൻകാർഡില്ലാത്തതിനാൽ വീട് ലഭിച്ചിട്ടില്ല. പുതിയ കാർഡിന് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു കുടുംബം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.