ബന്ധുനിയമനം: വിജിലൻസ്​ ക്ലിയറൻസ്​ ആവശ്യമില്ലെന്ന മന്ത്രിയുടെ വാദവും പൊളിയുന്നു

തിരുവനന്തപുരം: കേരള ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷ​െൻറ ജനറൽ മാനേജർ പദവിയിലെ നിയമനത്തിന് വിജിലൻസ് ക്ലിയറൻസ് വേണ്ടതില്ലെന്ന മന്ത്രി കെ.ടി. ജലീലി​െൻറ വാദവും പൊളിയുന്നു. പൊതുമേഖലസ്ഥാപനങ്ങളിൽ എം.ഡി പദവിയിലെ നിയമനത്തിനാണ് വിജിലൻസ് ക്ലിയറൻസ് റിപ്പോർട്ട് വേണ്ടതെന്നാണ് മന്ത്രി ജലീൽ യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസി​െൻറ ആരോപണത്തിന് മറുപടി പറഞ്ഞത്. 2013ലാണ് ന്യൂനപക്ഷവകുപ്പിന് കീഴിൽ പൊതുമേഖല സ്ഥാപനമായി കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ നിലവിൽ വരുന്നത്. മന്ത്രി ജലീൽ കൂടി പെങ്കടുത്ത 2016 ഒക്ടോബർ 13ന് ചേർന്ന മന്ത്രിസഭയോഗം പൊതുമേഖലസ്ഥാപനങ്ങളിലെ ഉന്നതപദവികളിലെ നിയമനത്തിലെ വിജിലൻസ് ക്ലിയറൻസ് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. യോഗതീരുമാനപ്രകാരം പൊതുമേഖല സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ, മാനേജിങ് ഡയറക്ടർ, ജനറൽ മാനേജർ തുടങ്ങിയ ഉന്നതതല നിയമനങ്ങൾക്ക് വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് 2016 ഒക്ടോബർ 15ന് തന്നെ സർക്കാർ ഉത്തരവുമിറക്കിയിട്ടുണ്ട്. മന്ത്രി ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യവികസന കോർപറേഷ​െൻറ ജനറൽ മാനേജർ പദവിയിൽ നിയമിച്ചപ്പോൾ വിജിലൻസ് ക്ലിയറൻസ് വാങ്ങിയിട്ടില്ല. മന്ത്രി ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി തുടങ്ങിയവരുൾെപ്പട്ട ബന്ധുനിയമന വിവാദത്തെ തുടർന്നായിരുന്നു സർക്കാർ ഇക്കാര്യത്തിൽ നടപടികൾ കർശനമാക്കിയത്. ബന്ധുവി​െൻറ നിയമനത്തിന് യോഗ്യതയിൽ മാറ്റം വരുത്തിയെന്നതിനുപുറമെ നിർബന്ധമായും പാലിക്കേണ്ട വിജിലൻസ് ക്ലിയറൻസ് വാങ്ങിയില്ല എന്നതും വ്യക്തമാണ്. ഡെപ്യൂേട്ടഷൻ നിയമനമായതിനാൽ വിജിലൻസ് ക്ലിയറൻസ് വേണ്ടെന്ന വാദവും മന്ത്രി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കാര്യത്തിൽ മാത്രമേ ഇത് ബാധകമാകൂ. മന്ത്രിയുടെ ബന്ധുവാകെട്ട പൂർണമായും സ്വകാര്യമേഖലയിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നാണ് ഡെപ്യൂേട്ടഷനിൽ നിയമനം നേടി വരുന്നത്. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.