തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ സ്വന്തം ബന്ധുവിനെ നിയമിച്ച മന്ത്രി കെ.ടി. ജലീൽ ഒരുനിമിഷം പോലും വൈകാതെ രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തിയാണ് നിയമനമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും വെല്ലുവിളിച്ച് സ്ഥാനത്ത് തുടരാമെന്ന് മന്ത്രി വ്യാമോഹിക്കേണ്ട. ഇ.പി. ജയരാജൻ സ്വന്തം ബന്ധുവിനെ നിയമിച്ചതിനുശേഷം വിജിലൻസിനെ സ്വാധീനിച്ച് കേസിൽനിന്ന് രക്ഷപ്പെട്ടുപോന്നതുപോലെ ഇക്കാര്യത്തിലും രക്ഷപ്പെടുത്താമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പാണ് ചെയ്ത തെറ്റ് ന്യായീകരിക്കുന്നതിന് ജലീലിന് ധൈര്യം പകർന്നത്. സർക്കാർ വിലാസം സംഘടനയായി മാറിയ ഡി.വൈ.എഫ്.െഎ അടിമകൾക്ക് തുല്യമായ മൗനം പുലർത്തി ഇക്കാര്യത്തിൽ ഒരു അഭിപ്രായം പോലും പറയാത്തത് യുവജന സംഘടനകൾക്ക് അപമാനമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.