കെ.എ.എസ്​: സംവരണ അട്ടിമറിയിൽ ഉറച്ച്​ സർക്കാർ, ആശങ്കകൾ പരിഹരിച്ചില്ല

തിരുവനന്തപുരം: സംസ്ഥാനഭരണത്തി​െൻറ നെട്ടല്ലാകുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ (കെ.എ.എസ്) സംവരണം നിഷേധിച്ച് സർക്കാർ അന്തിമ വിജ്ഞാപനത്തിനൊരുങ്ങുന്നു. കെ.എ.എസിലേക്ക് മൂന്ന് ധാരകളിലായി നടക്കുന്ന നിയമനത്തിൽ പി.എസ്.സി വഴി ഒഴികെയുള്ള രണ്ടു രീതികളിലും സംവരണം വേണ്ടെന്നാണ് തീരുമാനം. ഇതോടെ കടുത്ത ആശങ്കയാണ് പിന്നാക്കവിഭാഗങ്ങൾക്കുള്ളത്. മൂന്നിലൊന്ന് ഒഴിവിൽ പി.എസ്.സി വഴിയും, മൂന്നിൽ രണ്ട് ഒഴിവുകൾ സർക്കാർ സർവിസിൽനിന്നും നികത്തുമെന്നാണ് വ്യവസ്ഥ. സർക്കാർ ജീവനക്കാറിൽനിന്ന് പൊതുവായാണ് രണ്ടാം ധാരയിലേക്ക് പരീക്ഷ നടത്തി നിയമനം നൽകുന്നത്. ഇതിൽ സംവരണം ഉറപ്പാക്കി നേരത്തേ കരട് സ്പെഷൽ റൂൾസ് തയാറാക്കിരുന്നെങ്കിലും ഇതെല്ലാം അട്ടിമറിച്ചാണ് അന്തിമ വിജ്ഞാപനത്തിലേക്ക് നീങ്ങുന്നത്. സംവരണം ഒഴിവാക്കിയാൽ പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യമുണ്ടാകില്ലെന്നും ഇൗ സാഹചര്യത്തിൽ രണ്ടാം ധാരയിൽ സംവരണം ഉറപ്പുവരുത്തണമെന്നും നിയമസെക്രട്ടറിയും നിലപാടറിയിച്ചിരുന്നു. സംവരണാനുകൂല്യം ആഗ്രഹിക്കുന്ന നിലവിലെ ജീവനക്കാർക്ക് കെ.എസ്.എസിലെത്തണമെങ്കിൽ തൊഴിൽ രാജിവെച്ച് പി.എസ്.സി വഴിയുള്ള ഒന്നാം സ്ട്രീമിലൂടെയേ മാർഗമുള്ളൂവെന്നും, ഇൗ വ്യവസ്ഥ കോടതിയിൽ അരനാഴിക പിടിച്ചുനിൽക്കില്ലെന്നുമായിരുന്നു നിയമസെക്രട്ടറിയുടെ റിപ്പോർട്ട്. പേക്ഷ, ഇത് സർക്കാർ പരിഗണിച്ചിട്ടില്ല. കെ.എ.എസിലെ മൂന്നില്‍ രണ്ട് തസ്തികകളും സ്ഥാനക്കയറ്റത്തി​െൻറ രീതിയിലായതിനാല്‍ അവയില്‍ സംവരണം നല്‍കിയാൽ ഇരട്ട സംവരണമായി മാറുമെന്നാണ് സർക്കാർ നിലപാട്. ഫലത്തിൽ പട്ടിക വിഭാഗങ്ങൾക്കു പുറമേ ഇൗഴവ, മുസ്ലിം, ലത്തീൻ കത്തോലിക്ക, വിശ്വകർമ, ഒ.ബി.സി തുടങ്ങിയ വിഭാഗങ്ങളെയാണ് തീരുമാനം ഗുരുതരമായി ബാധിക്കുക. പട്ടിക വിഭാഗ സംവരണം കെ.എ.എസി​െൻറ മൂന്ന് ധാരകളിലും ഉൾപ്പെടുത്തണമെന്ന് സി.പി.എം സംഘടനയായ പട്ടികജാതി ക്ഷേമ സമിതി അടക്കം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അവഗണിച്ചാണ് കെ.എ.എസി​െൻറ പരീക്ഷ ഘടന, പാഠ്യപദ്ധതി എന്നിവയുടെ കാര്യത്തിൽ ചട്ടം ഭേദഗതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.