മുഅല്ലിമീൻ സമ്മേളനം

വർക്കല: സമസ്ത കേരള സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല വാർഷിക കൗൺസിൽ സമ്മേളനം ബീമാപള്ളിയിൽ സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.എം. ഹാഷിം ഹാജി, സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന വൈസ് പ്രസിഡൻറ് നുജുമുദ്ദീൻ അമാനി എന്നിവർ സംസാരിച്ചു. പുതിയ ജില്ല കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പിന് സംസ്ഥാന എസ്.ജെ.എം സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുഞ്ഞ് നേതൃത്വം വഹിച്ചു. ഭാരവാഹികളായി ഷാഹുൽ ഹമീദ് സഖാഫി ബീമാപള്ളി (പ്രസി.), നടയിൽ സാബിൻ സഖാഫി (ജന. സെക്ര.), സിദ്ദീഖ് സഖാഫി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. sunni sammelanam@varkala സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ ജില്ലസമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ. ഹൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.