നെടുമങ്ങാട്: പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വനം കോടതിയിലേക്ക് പോകേണ്ട റോഡ് തകര്‍ന്നു. രണ്ട് വാഹനങ്ങള്‍ ഒരേസമയത്ത് പോകേണ്ടിവന്നാല്‍ അപകടം ഉറപ്പ്. നെടുമങ്ങാട് സത്രം ജങ്ഷനില്‍നിന്ന് തുടങ്ങുന്ന റോഡിെൻറ തുടക്കംമുതല്‍ തന്നെ തകര്‍ന്ന നിലയിലാണ്. ഇതില്‍ കോടതിക്ക് സമീപത്തെത്തുന്ന ഭാഗത്താണ് ഏറ്റവുമധികം അപകടം. ഇവിടെ റോഡിെൻറ ഒരുവശം കൃഷിയിറക്കാത്ത വയലുകളാണ്. ഈ ഭാഗമാകട്ടെ ഇടിഞ്ഞുവീണ് അപകടത്തിന് ആക്കംകൂട്ടുന്നു. വാഹനങ്ങള്‍ക്ക് ഇവിടെ സൈഡ് കൊടുക്കാനാവില്ല. എതിരെ വരുന്ന വണ്ടികള്‍ പോകുന്നതിനായി പലപ്പോഴും വണ്ടികള്‍ പിന്നിലേക്കെടുക്കുകയാണ് പതിവ്. ഇതും ഏറെ അപകടകരമാണ്. റോഡ് നിറയെ കുണ്ടുംകുഴികളുമായി. വെള്ളംകെട്ടി നില്‍ക്കുന്നതിെൻറ ആഴമറിയാതെ വരുന്നവരാണ് പെെട്ടന്ന് അപകടത്തില്‍പെടുന്നത്. ഐ.എസ്.ആര്‍.ഒയുടെ വണ്ടികളും ഇവിടെ വന്നുപോകുന്നുണ്ട്. കോടതിയിലേക്ക് വരുന്ന ജീവനക്കാരുടെയും കോടതിയാവശ്യങ്ങള്‍ക്ക് എത്തുന്നവരുടേയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഇവിടെ സ്ഥലമില്ല. റോഡിെൻറ പലഭാഗങ്ങളും കാടുമൂടി ഇഴജന്തുക്കളുടെ താവളമായി. ചില സ്ഥലങ്ങളില്‍ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്. പട്ടിക വര്‍ഗവിഭാഗത്തില്‍പെട്ട പ്രീമെട്രിക് ഹോസ്റ്റലില്‍ വന്നുപോകുന്ന നിരവധി പെണ്‍കുട്ടികളുടെ കാല്‍നടയാത്രയും ദുരിതപൂർണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.