ശിവഗിരിയിൽ നവതിയാചരണവും യതിപൂജയും സമാപിച്ചു

വർക്കല: ശ്രീനാരായണ ധർമസംഘം ട്രസ്റ്റി​െൻറയും എസ്.എൻ.ഡി.പി യോഗത്തി​െൻറയും ആഭിമുഖ്യത്തിൽ ശിവഗിരിയിൽ നടന്നുവന്ന ശ്രീനാരായണഗുരു സമാധി നവതിയാചരണവും യതിപൂജയും സമാപിച്ചു. ശിവഗിരിമഠത്തിന് സമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ രാജ്യത്തി​െൻറ വിവിധഭാഗങ്ങളിലെ ആശ്രമങ്ങളിൽ നിന്നെത്തിയ സന്യാസി ശ്രേഷ്ഠരെ പാദപൂജ നടത്തി ആദരിച്ചും ഉപഹാരസമർപ്പണം ചെയ്ത് നമസ്കരിച്ചുമാണ് ചടങ്ങുകൾ അവസാനിപ്പിച്ചത്. 90 വർഷം മുമ്പ് തടസ്സപ്പെടുകയും പലവിധ കാരണങ്ങളാൽ നടത്താൻ കഴിയാതെ വരികയും ചെയ്ത യതിപൂജക്ക് സാക്ഷ്യംവഹിക്കാൻ ഭക്തജന ലക്ഷങ്ങളാണ് ശിവഗിരിയിൽ തടിച്ചുകൂടിയത്. രാവിലെ ഒമ്പതോടെ തുടങ്ങിയ ചടങ്ങുകൾ ഉച്ചക്ക് 12.30ന് സമാപിച്ചു. ശിവഗിരി മഠത്തി​െൻറയും എസ്.എൻ.ഡി.പി യോഗത്തി​െൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങുകൾക്ക് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി എന്നിവർ നേതൃത്വം നൽകി. വിശ്വശാന്തി ഹവനത്തിനായി ശിവഗിരി മഠത്തിലെ യജ്ഞശാലയിൽ സ്ഥാപിച്ചിരുന്ന ഷഡ്ജ്യോതി വ്യാഴാഴ്ച സായാഹ്നത്തിൽ മഹാസമാധിയിലെ ദിവ്യജ്യോതിയിൽ തിരികെ ലയിപ്പിച്ചു. ചെമ്പഴന്തി വയൽവാരം വീട്, അരുവിപ്പുറം, കൂർക്കഞ്ചേരി, ശിവഗിരി മഹാസമാധി, വൈദികമഠം, ശാരദാമഠം എന്നിവിടങ്ങളിൽ നിന്നുള്ള ജ്യോതികൾ ചേർത്തുള്ള ഷഡ്ജ്യോതിയാണ് കഴിഞ്ഞ 41 ദിവസങ്ങളിൽ യജ്ഞശാലയിൽ ജ്വലിച്ചുനിന്നത്. യജ്ഞശാലയിൽ നിന്ന് തിരികെ എടുത്ത ഷഡ്ജ്യോതി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദയും ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചേർന്നാണ് മഹാസമാധിയിലേക്ക് ആനയിച്ചത്. ഭക്തജനങ്ങൾ ഉരുവിട്ട നാമമന്ത്രങ്ങൾ മുഴങ്ങവേ മഹാസമാധിയിലെ ദിവ്യജ്യോതിയിലേക്ക് പകർന്നതോടെ ശിവഗിരി മഠത്തി​െൻറ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതേണ്ട പരിപാടിക്ക് തിരശ്ശീല വീണു. തുടർന്ന് സമാധിമണ്ഡപം വലംവച്ച് പ്രാർഥന ചൊല്ലി ഗുരുവിന് മുന്നിൽ ശിരസ് വണങ്ങി ഭക്തജനങ്ങളും പടിയിറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.