ചാലക്കിനി പൈതൃകച്ചേല്​

തിരുവനന്തപുരം: രണ്ടു നൂറ്റാണ്ടിലേറെ ചരിത്രമുള്ള ചാല പൈതൃക കമ്പോളത്തെയും തെരുവിനെയും പഴമയുടെ പ്രൗഢി നല്‍കി പുനരുജ്ജീവിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിനോദസഞ്ചാര വകുപ്പ് നടപ്പാക്കുന്ന ചാല പൈതൃകപദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി. തിരുവിതാംകൂറി​െൻറ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന ചാലക്കമ്പോളം കാലത്തി​െൻറ മഹാപ്രവാഹത്തില്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. കമ്പോളം തന്നെ മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോകുന്ന സാഹചര്യമാണുള്ളത്. ചാലത്തെരുവിനെ സൗന്ദര്യവത്കരിച്ചും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും നഷ്ടപ്പെട്ടുപോയ പ്രതാപം വീെണ്ടടുക്കാനാണ് ശ്രമിക്കുന്നത്. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വന്ന അഭിപ്രായങ്ങള്‍ മാനിച്ച് ആവശ്യമായ ഭേദഗതികളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആര്‍കിടെക്ട് ജി. ശങ്കറി​െൻറ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പാണ് പദ്ധതി പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിനിര്‍വഹണത്തിന് ആദ്യഘട്ടമായി പത്തുകോടി രൂപ അനുവദിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 40 കോടി രൂപയുടെ ബൃഹദ്പദ്ധതിയും നടപ്പാവുന്നതോടെ ചാല പൈതൃകപദ്ധതിക്ക് പ്രാധാന്യം കൈവരുമെന്നും മന്ത്രി പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യാതിഥിയായി. കൗണ്‍സിലര്‍ എസ്.കെ.പി. രമേഷ്, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, അയാട്ടാ സീനിയര്‍ വൈസ് പ്രസിഡൻറ് ഇ.എം. നജീബ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല വൈസ് പ്രസിഡൻറ് വി.എല്‍. സുരേഷ്, വ്യാപാരി വ്യവസായി സമിതി ചാല ഏരിയ കമ്മിറ്റി അംഗം ആദര്‍ശ് ചന്ദ്രന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എസ്. സുന്ദര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.