അന്തരീക്ഷ മലിനീകരണ ഭീഷണി

തിരുവനന്തപുരം: മൺവിളയിൽ പ്ലസ്റ്റിക് ഫാക്ടറി കത്തിയതിൽ ആളപായം ഇല്ലെങ്കിലും പ്രദേശത്ത് സംഭവിക്കാൻ പോകുന്നത് വലിയ അന്തരീക്ഷ മലിനീകരണം. പ്ലാസ്റ്റിക് കത്തിയതിൽനിന്ന് ഉയരുന്ന പുക, കൊച്ചുകുട്ടികൾക്കുൾപ്പെടെ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് വരും ദിവസങ്ങളിൽ വഴിവെക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വലിയ അളവിലുള്ള വിഷപ്പുകയാണ് അന്തരീക്ഷത്തിൽ കലർന്നിരിക്കുന്നത്. കാർബൺഡൈഒാക്സൈഡും സൾഫർഡൈ ഒാക്സൈഡുമാണ് പ്ലാസ്റ്റിക് കത്തുന്നതിൽനിന്ന് പുറത്തേക്ക് ഉയരുന്നത്. ഇൗ രണ്ട് വിഷവാതകങ്ങളും വളരെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഡോക്ടർമാരും പറയുന്നു. ഇൗ രണ്ടു വാതകങ്ങളും പെെട്ടന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്നുപോകുമെങ്കിലും പ്ലാസ്റ്റിക് ഫാക്ടറി മുഴുവനായും കത്തിയത് ആശങ്ക ഉണ്ടാക്കുമെന്നുതന്നെയാണ് വിദഗ്ധർ നൽകുന്ന വിവരം. ശ്വാസകോശ രോഗങ്ങൾ, അലർജി, ആസ്ത്മ തുടങ്ങിയവ ഉള്ളവർ അതീവ ശ്രദ്ധപുലർത്തണമെന്നും നിദേശിച്ചിട്ടുണ്ട്. കൂടാതെ, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരും മാധ്യമപ്രവർത്തകരും മുൻകരുതൽ സ്വീകരിക്കാൻ ദുരന്തനിവാരണ അതോറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അടുത്തുള്ള താമസക്കാേരാട് മാറിപ്പോകാൻ ജില്ല ഭരണകൂടം കർശനമായി നിർദേശിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങൾ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. എങ്കിലും ഒരാഴ്ചത്തേക്ക് പ്ലാസ്റ്റിക് കത്തിയമർന്നതി​െൻറ മലിനീകരണം അന്തരീക്ഷത്തിൽ തങ്ങി നിൽക്കും എന്നുതെന്നയാണ് വിദഗ്ധർ നൽകുന്ന സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.