നവോത്ഥാന സദസ്സ്​​ സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരളത്തി​െൻറ ഐക്യവും മതസൗഹാര്‍ദവും തകര്‍ക്കുന്നതിനാണ്‌ സംഘ്പരിവാർ സംഘടനകള്‍ ശ്രമിക്കുന്നതെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി സുജസൂസന്‍ ജോര്‍ജ് പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീംകോടതിവിധി മറയാക്കി സംഘര്‍ഷങ്ങൾ സൃഷ്ടിച്ച്‌ കേരളത്തെ വര്‍ഗീയമായി വിഭജിക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷന്‍ സ്റ്റാഫ് യൂനിയന്‍ സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാന പ്രസിഡൻറ് പി. സുരേഷ്, വൈസ് പ്രസിഡൻറ് എ.ബി. വിജയകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം എസ്.എസ്. മിനു, ജില്ല സെക്രട്ടറി എം. മനോജ്, യൂനിറ്റ്‌ സെക്രട്ടറി എസ്. സജീവ്, യൂനിറ്റ് പ്രസിഡൻറ് ബി. ബോബന്‍ എന്നിവർ സംബന്ധിച്ചു. ജില്ല വനിത കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. റാബിയ അധ്യക്ഷത വഹിച്ചു. ജില്ല വനിത കമ്മിറ്റി കണ്‍വീനര്‍ ഒ. ബിജി സ്വാഗതവും യൂനിറ്റ് വനിത കമ്മിറ്റി കണ്‍വീനര്‍ ആര്‍. രചന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.