വിശദമായി അന്വേഷിക്കുമെന്ന്​ പൊലീസ്​

തിരുവനന്തപുരം: തീപിടിത്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ്. സംഭവത്തിനു പിന്നിൽ അട്ടിമറിയുണ്ടോയെന്ന കാര്യവും പരിശോധിക്കും. രണ്ടു ദിവസം മുമ്പ് ഫാക്ടറിക്കുള്ളിൽ തീപിടിത്തം ഉണ്ടായി. കഴക്കൂട്ടം പൊലീസും ഫയർഫോഴ്സും എത്തുന്നതിനു മുമ്പുതന്നെ ഫാക്ടറിയിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് ഫാക്ടറി അധികൃതർ തീകെടുത്തിയിരുന്നു. വ്യാഴാഴ്ച മുഖ്യമന്ത്രി പെങ്കടുക്കുന്ന പൊതുപരിപാടിയുടെ വേദിയും തീപിടിത്തത്തിൽ നശിച്ചു. കിലോമീറ്ററുകൾക്കപ്പുറം ഇന്ത്യ-വെസ്റ്റിൻഡീസ് ക്രിക്കറ്റ് മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുകയുമാണ്. അന്തരീക്ഷത്തിലേക്ക് ഉയർന്ന വിഷപ്പുക ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ക്രിക്കറ്റ് മത്സരവും ആശങ്കയിലാണ്. മുമ്പ് മറ്റു സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ തീപിടിത്തങ്ങൾ ഉണ്ടായപ്പോൾ ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിയ സംഭവം ഉണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.