കലാകാരന്മാര്‍ക്ക് മാജിക് അക്കാദമിയുടെ തണൽ

തിരുവനന്തപുരം: നിരാലംബരും നിർധനരും താമസിക്കുവാനിടമില്ലാത്തതുമായ കലാകാരന്മാര്‍ക്ക് മാജിക് അക്കാദമിയുടെ ആര്‍ട്ടിസ്റ്റ് വില്ലേജിലെ വീടുകള്‍ സമര്‍പ്പിച്ചു. ഭിന്നശേഷിക്കുട്ടികള്‍ക്കും ഭാരതീയ തനതുജാലവിദ്യകളുടെ പ്രചാരകരായ തെരുവുജാലവിദ്യക്കാര്‍ക്കും സര്‍ക്കസ് കലാകാരന്മാര്‍ക്കും മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കുമാണ് സൗജന്യമായി വീടുകള്‍ നല്‍കിയത്. ഉദ്ഘാടനം മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിച്ചു. തെരുവോരങ്ങളില്‍ കലാപ്രകടനം നടത്തിവന്ന കുടുംബങ്ങള്‍ക്ക് മാജിക് പ്ലാനറ്റില്‍ സ്ഥിരം ജോലി നല്‍കുന്നതിനോടൊപ്പം വീടും നിര്‍മിച്ചു നല്‍കിയിരിക്കുന്നത് മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കഴക്കൂട്ടം ചന്തവിളയിലെ ആര്‍ട്ടിസ്റ്റ് വില്ലേജില്‍ നടന്ന ചടങ്ങില്‍ ഇന്ദ്രജാല സര്‍ക്കസ് കലാകാരന്മാര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഭിന്നശേഷി കുട്ടികള്‍ക്ക് മന്ത്രി കെ.കെ. ശൈലജയും വീടുകളുടെ താക്കോലുകള്‍ കൈമാറി. ഇറാം ഗ്രൂപ് ചെയര്‍മാന്‍ സിദ്ദീഖ് അഹമ്മദ്, കേരള ഗ്രാമീണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ കൃഷ്ണമൂര്‍ത്തി, എന്‍.ബി.ടി.സി സി.ഇ.ഒ വി.ടി. മാത്യു, മലബാര്‍ ട്രേഡിങ് കമ്പനി ചെയര്‍മാന്‍ യൂസുഫ്, ബിജു പ്രഭാകര്‍, മാജിക് അക്കാദമി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍മാരായ ചന്ദ്രസേനന്‍ മിതൃമ്മല, പ്രഹ്ലാദ് ആചാര്യ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.