ബസ് നിയന്ത്രണംവിട്ട് കടയിലേക്ക്​ ഇടിച്ചുകയറി

കാട്ടാക്കട: ഡിപ്പോയില്‍നിന്ന് റോഡിലേക്കിറങ്ങിയ കെ.എസ്.ആർ.ടി.സി സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്. കടയ്ക്കും നാശം സംഭവിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറിന് കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോക്കു മുന്നിലാണ് സംഭവം. സ്കൂട്ടർ യാത്രക്കാരായ പൂവച്ചൽ ഹരി ഭവനിൽ അഖിലേഷ് (31), പൂവച്ചൽ ശരത്ചന്ദ്രഭവനിൽ ശരത്ചന്ദ്രൻ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയുടമ ശ്രീജിത്ത് കടയിലേക്ക് ബസ് പാഞ്ഞുവരുന്നതുകണ്ട് കടയ്ക്ക് ഉള്ളിലേക്ക് ഓടിക്കയറിയതിനാല്‍ രക്ഷപ്പെട്ടു. സാധാരണ വൈകുന്നേരങ്ങളിൽ ഡിപ്പോക്ക് മുന്നിൽ തിരക്കുള്ളതാണ്. ബുധനാഴ്ച തിരക്ക് കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.