കേന്ദ്രസർക്കാറിനെതിരെ എൽ.ജെ.ഡി പ്രതിഷേധസംഗമം

തിരുവനന്തപുരം: കേന്ദ്രസർക്കാറി​െൻറ നാലുവർഷത്തെ ഭരണത്തിനെതിരെ ലോക് താന്ത്രിക് ജനതാദൾ താലൂക്ക്തലത്തിൽ സായാഹ്നധർണ നടത്തി. തിരുവനന്തപുരത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് ചാരുപാറ രവിയും കാട്ടാക്കടയിൽ ജില്ല പ്രസിഡൻറ് എൻ.എം. നായരും നെടുമങ്ങാട് മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ളയും നെയ്യാറ്റിൻകരയിൽ റൂഫസ് ഡാനിയേലും ഉദ്ഘാടനം ചെയ്തു. വലിയശാല നീലകണ്ഠൻ, ചാല സുരേന്ദ്രൻ, പി. മണി, ഉൗക്കോട് അനിൽ, എം.എ. ഹസൻ, ഉണ്ണിക്കൃഷ്ണപിള്ള, ആർ. േജ്യാതികൃഷ്ണൻ, സുനിൽഖാൻ, മേലാംകോട് സുനിൽ, അനന്തപുരി ഉണ്ണിക്കൃഷ്ണൻ, കരിച്ചൽ ഗോപാലകൃഷ്ണൻ, വിഴിഞ്ഞം ജയകുമാർ, നെപ്പോളിയൻ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കേരള ഗാന്ധിസ്മാരകനിധിയിലെ ജീവനക്കാരും തൊഴിലാളികളും പണിമുടക്കി തിരുവനന്തപുരം: കേരള ഗാന്ധിസ്മാരകനിധിയിൽ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്നും അന്യായമായി സസ്പെൻഡ് ചെയ്ത ജീവനക്കാരിയെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരും തൊഴിലാളികളും അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. തൈക്കാട് ഗാന്ധിഭവനു മുന്നിൽ നടക്കുന്ന സമരപരിപാടികൾ കേരള ഖാദി എംേപ്ലായീസ് ഒാർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പേയാട് ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി. രാജേന്ദ്രദാസ്, ജോയൻറ് സെക്രട്ടറി പി. മനോഹരൻ, യൂനിറ്റ് പ്രസിഡൻറ് രാഹുൽരവി, സെക്രട്ടറി അരുൺ ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.