കവി അയ്യപ്പൻ അനുസ്​മരണം

തിരുവനന്തപുരം: പി.കെ. റോസി ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തില്‍ കവി എ. അയ്യപ്പന്‍ അനുസ്മരണസമ്മേളനം നടത്തി. കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. സുനില്‍ സി. ഇ. അധ്യക്ഷത വഹിച്ചു. യൂത്ത് കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം മുഖ്യാതിഥിയായിരുന്നു. കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണവും നടന്‍ ജോബി എ. അയ്യപ്പന്‍ അനുസ്മരണവും നടത്തി. മുരളി തോന്നയ്ക്കല്‍, ബിജു ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാവ്യാര്‍ച്ചന കവി ശാന്തന്‍ ഉദ്ഘാടനം ചെയ്തു. ശിവകുമാര്‍ അമ്പലപ്പുഴ അധ്യക്ഷത വഹിച്ചു. അസിം താന്നിമൂട്, ഡോ. മോഹന്‍ദാസ്, ബി. എസ്. രാജീവ്, വിനീതാ വിജയന്‍, രമ്യ ജെ. പിള്ള, ഹരിദാസ് ബാലകൃഷ്ണന്‍, ഡി. അനില്‍കുമാര്‍, ജഗദീഷ് കോവളം, അജിത് വി. എസ്, ഷൈജു അലക്‌സ്, അംബിദാസ് കെ. കാരേറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.