കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ 21 ലക്ഷം നല്‍കി

തിരുവനന്തപുരം: കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ സംഭാവന നല്‍കി. പ്രിന്‍സിപ്പല്‍ ഡോ. വി. ബിനുമോന്‍, വിദ്യാര്‍ഥികളായ മോസസ് കുര്യന്‍, ഇര്‍വിന്‍, എയ്മന്‍, ജെനീസ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. സ്‌കൂളിലെ 8500 കുട്ടികളെ പ്രതിനിധാനം ചെയ്താണ് പ്രിന്‍സിപ്പലും നാല് വിദ്യാര്‍ഥികളും എത്തിയത്. കാപ്ഷൻ/kuwait school കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 21 ലക്ഷം രൂപ പ്രിന്‍സിപ്പല്‍ ഡോ. വി. ബിനുമോനും വിദ്യാർഥികളും മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.