വിജയദശമി ക്വിസ് മത്സരം

വെഞ്ഞാറമൂട്: കീഴായിക്കോണം കലാലയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജി. നാരായണൻ മെമ്മോറിയൽ റോളിങ് ട്രോഫിക്കായുള്ള നടത്തി. ജില്ല തലത്തിൽ നടന്ന മത്സരത്തിൽ 25 സ്കൂളുകളിൽ നിന്ന് 50 കുട്ടികൾ പങ്കെടുത്തു. ഗാന്ധിജിയുടെ 150ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് 'ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യസമരവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം നടന്നത്. ഒന്നാംസ്ഥാനം കല്ലറ ഗവ. ഹൈസ്കൂളിലെ അഖിലാദേവ് യു, അഭിറാം എസ് എന്നിവരും രണ്ടാംസ്ഥാനം വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അശ്വിൻ വി.ജെ, സൗരവ് എസ്.എസ് എന്നിവരും കരസ്ഥമാക്കി. ചടങ്ങിൽ എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. രാഷ്ട്രപതിയുടെ അവാർഡ് നേടിയ ഫയർമാൻ കൃഷ്ണൻ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ സർക്കിൾ ഇൻസ്പെക്ടർ സജി, ഡോ. ബിന്ധ്യ എന്നിവരെ ആദരിച്ചു. ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. ഷാജി, കാഞ്ഞിരംപാറ മോഹനൻ, കീഴായിക്കോണം അജയൻ, വാർഡ് അംഗം ഗീത, പ്രസാദ് പി, ബിജു, സി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.